ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രം
കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ ഈരാറ്റുപേട്ട ബ്ളോക്കില്‍ പൂഞ്ഞാര്‍, പൂഞ്ഞാര്‍ നടുഭാഗം എന്നീ വില്ലേജുകള്‍ ഉള്പ്പെടുന്ന ഗ്രാമപഞ്ചായത്താണ് പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത്. 18.22 ചതുരശ്ര കിലോമീറ്റര്‍ വിസ്തീർണ്ണമുള്ള പഞ്ചായത്തിൻറെ അതിരുകള്‍  കിഴക്ക് പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, തിടനാട് ഗ്രാമപഞ്ചായത്തുകള്‍, വടക്ക് തീക്കോയി ഗ്രാമപഞ്ചായത്ത്, തെക്ക് പാറത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, തിടനാട് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ്. കേരളത്തിന്റെ‍ ഏതാണ്ട് മധ്യഭാഗത്ത് കോട്ടയം ജില്ലയുടെ കിഴക്കരുകില്‍ ഇടുക്കി ജില്ലയ്ക്ക് പടിഞ്ഞാറുഭാഗത്ത് കുന്നുകളാലും മലകളാലും അനുഗ്രഹീതമായും ഹരിതാഭമായും നിലകൊള്ളുന്ന പൂഞ്ഞാര്‍ അദ്ധ്വാനശീലരായ കര്ഷാകരുടെ വിയര്പ്പു കണങ്ങള്‍ കൊണ്ട് ഇന്ന് തോട്ടവിളകളുടെ കേദാരമായി തീർന്നിരിക്കുന്നു. ഇന്ന് റബ്ബറാണ് പ്രധാനകൃഷി. മണിയംകുളം ഭാഗത്ത് കള്ളിവയലില്‍ പുരയിടത്തിലാണ് ആദ്യമായി പഞ്ചായത്തില്‍ റബ്ബര്കൃ‍ഷി ആരംഭിച്ചത്. 12-6-1969 ല്‍ പൂഞ്ഞാര്‍ തെക്കേക്കര ഭാഗങ്ങള്‍ വേർപ്പെടുത്തി പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് രൂപം കൊണ്ടു. വേർപ്പെട്ടുപോയ ഭാഗങ്ങള്‍ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തായി മാറി. ഈ പ്രദേശത്തിന്റെ വികസനം ലക്ഷ്യമാക്കി പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിന് രൂപം കൊടുക്കുന്നതില്‍ ശ്രീ.എന്‍.രാമകൃഷ്ണപിള്ള, ശ്രീ.കെ.കുമാരമേനോന്‍, ശ്രീ.കെ.ടി.തോമസ് കണിയാംകുന്നേല്‍, ശ്രീ.കെ.സി.ജോസഫ് കിഴക്കേത്തോട്ടം എന്നിവര്‍ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിന്റെ  ആദ്യ പ്രസിഡന്റി ശ്രീ.എന്‍.രാമകൃഷ്ണപിള്ളയും ആദ്യ സെക്രട്ടറി പേരുപ്പറമ്പില്‍ ശ്രീ.നാരായണന്‍ നായരുമായിരുന്നു. ക്ളാസിക്കല്‍ സംഗീതത്തില്‍ കേരളമാകെ അംഗീകാരം നേടിയ ഒരു നാമധേയമാണ് കാഞ്ഞിരമറ്റം പാലസിലെ ഭവാനി തമ്പുരാട്ടി. ജ്യോതിഷപണ്ഡിതന്‍ ബ്രഹ്മശ്രീ മിത്രന്‍ നമ്പൂതിരിപ്പാട് സംഗീതം, നൃത്തം തുടങ്ങി വിവിധകലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച കലാകാരനാണ്. ശ്രീ ധര്മ്മോശാസ്താ ക്ഷേത്രത്തിന് സമീപത്തായി മധുരമീനാക്ഷിക്ഷേത്രം സ്ഥിതിചെയ്യുന്നു. ഒമ്പതു ദിവസം നീണ്ടുനില്ക്കുരന്ന നവരാത്രി ആഘോഷമാണ് പ്രധാന ഉത്സവം. പനച്ചിപ്പാറയിലെ മങ്കൊമ്പുകാവുക്ഷേത്രം, ശ്രീകൃഷ്ണക്ഷേത്രം, ചേന്നാട്ടെ എഴുന്നൂറു വര്ഷം  പഴക്കമുള്ള ഇലഞ്ഞിത്താനം ശ്രീ ഭഗവതിക്ഷേത്രം എന്നിവയാണ് മറ്റു ഹൈന്ദവാരാധനാകേന്ദ്രങ്ങള്‍. തിരുഹൃദയ ദേവാലയം മണിയന്കുണന്ന്, സെന്റ് ജോസഫ് ചര്ച്ച്  മണിയന്കുനളം, ലൂര്ദ്ദ്  മാതാ ചര്ച്ച്  ചേന്നാട് എന്നീ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ അതതു പ്രദേശത്തെ ജനങ്ങളുടെ ആത്മീയവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ മേഖലകളില്‍ സ്വാധീനം ചെലുത്തുന്നു.

സാമൂഹിക സാംസ്കാരിക ചരിത്രം

പൂഞ്ഞാറിന്റെ് ചരിത്രം പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിന്റെര മാത്രമല്ല, പൂഞ്ഞാര്‍ തെക്കേക്കര ഉള്പ്പെ ടെ പൂഞ്ഞാര്‍ എന്ന പദത്തിന്റെന വ്യാപ്തിക്കുള്ളില്‍ വരുന്ന ഒരു വലിയ പ്രദേശത്തിന്റെ  ചരിത്രമാണ്. പൂഞ്ഞാറിന്റെറ ഉത്ഭവത്തെക്കുറിച്ച് വ്യത്യസ്ത ഐതിഹ്യങ്ങള്‍ നിലവിലുണ്ടെങ്കിലും പുണ്യാര്‍ പരിണമിച്ച് പൂഞ്ഞാര്‍ ആയി എന്നതിനാണ് പ്രചാരം ലഭിച്ചിട്ടുള്ളത്. ഈ പ്രദേശത്തുകൂടി ഒഴുകുന്ന നദിയുമായി ഈ പേര് ബന്ധപ്പെട്ടുകിടക്കുന്നു. പെരിങ്ങുളത്ത് കുടമുരുട്ടി എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്ന സ്ഥലത്ത് പണ്ട് അഗസ്ത്യമുനി തപസ്സ് അനുഷ്ഠിച്ചിരുന്നു. തപസ്സ് അവസാനിപ്പിച്ച് മുനി കൈവശമുള്ള കുടമുരുട്ടിയതുകൊണ്ട് കുടമുരുട്ടിമലയും പുണ്യാറും അറിയപ്പെടുന്ന നാമങ്ങളായി. പുണ്യാര്‍ പൂഞ്ഞാര്‍ ആയി രൂപാന്തരം പ്രാപിച്ചു. ഔഷധഗുണമുള്ള ജലസ്രോതസ്സുകളുടെ പ്രവാഹവും പുണ്യാറ് എന്ന പേരിന് കാരണമായിട്ടുണ്ട്. എ.ഡി. 1160 ല്‍ മധുര അധിപനായിരുന്ന പാണ്ഡ്യവംശരാജാവ് മാനവിക്രമന്‍ പടയില്‍ തോറ്റ് ഗുഡല്ലൂര്‍ എത്തി, അവിടം ആസ്ഥാനമാക്കി രാജ്യഭരണം നടത്തി. തിരുവിതാംകൂര്‍ പ്രദേശം അന്ന് കലഹവും അരാജകത്വവും മൂലം ശിഥിലമായിരുന്നു. മാനവിക്രമന്‍ തെക്കുംകൂര്‍ രാജാവില്‍ നിന്നും പൂഞ്ഞാര്‍ പ്രദേശവും ഹൈറേഞ്ചും സമ്പാദിച്ച് പൂഞ്ഞാര്‍ രാജവംശം സ്ഥാപിച്ചു. 1816 ല്‍ പൂഞ്ഞാര്‍ രാജാവ് മണ്ട്രോക സായ്പ്പിന്റെി തീരുമാനപ്രകാരം രാജസ്ഥാനം നഷ്ടപ്പെട്ട് ഇടപ്രഭുവായി തീര്ന്നു . ഇന്നു പൂഞ്ഞാറില്‍ സ്ഥിതി ചെയ്യുന്ന മധുരമീനാക്ഷി ക്ഷേത്രത്തിലെ മീനാക്ഷി ബിംബവും സുന്ദരേശവിഗ്രഹവും മാനവിക്രമന്‍ മധുരയില്‍ നിന്ന് കൊണ്ടുവന്നതാണ്. 1300 എ.ഡി. യില്‍ പൂഞ്ഞാര്‍ സെന്റ്ഷ ജോസഫ്സ് ചര്ച്ച്ച സ്ഥാപിക്കപ്പെട്ടു. മണിയംകുന്ന്, മണിയംകുളം, ചേന്നാട് എന്നീ ഭാഗങ്ങളില്‍ ക്രിസ്തീയ ദേവാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഏതാണ്ട് 50 വര്ഷംഗ മുമ്പാണ് മുസ്ളിം ജനത ഇങ്ങോട്ടു കടന്നുവരുന്നത്. ഇപ്പോള്‍ മറ്റയ്ക്കാട്, നെല്ലിക്കച്ചാല്‍ ഭാഗങ്ങളില്‍ രണ്ട് മുസ്ളിം ദേവാലയങ്ങളുണ്ട്. മതസൌഹാര്ദ്ദറത്തിന്റെ്യും സഹിഷ്ണുതയുടെയും ഉത്തമനിദര്ശടനമായി പൂഞ്ഞാര്‍ നിലകൊള്ളുന്നു. രാജഭരണ കാലത്ത് പണമായും പാട്ടമായും കരം പിരിച്ചിരുന്നു. അഞ്ചലാഫീസ്, മജിസ്ട്രേറ്റ് കോര്ട്ട്ന, പകുതിക്കച്ചേരി, വിവിധയിനം കച്ചേരികള്‍ (ഓഫീസുകള്‍) എന്നിവ അക്കാലത്തുണ്ടായിരുന്നു. ഗതാഗതം അധികവും ജലമാര്ഗ്ഗകമായിരുന്നു. പൂഞ്ഞാര്‍ ആറ്റില്കൂതടി വള്ളത്തില്‍ സഞ്ചരിക്കുക അന്ന് സുഗമമായിരുന്നു. രാജകുടുംബാംഗങ്ങളുടെ കരമാര്ഗ്ഗ്മുള്ള സഞ്ചാരത്തിന് പല്ലക്കും ഉപയോഗിച്ചിരുന്നു. കോട്ടയം-പൂഞ്ഞാര്‍ റോഡ് അതാണ് ഈ നാട്ടിലെ ആദ്യത്തെ റോഡ്. 1930 ല്‍ ആയിരുന്നു ആദ്യത്തെ ബസ് സര്വ്വീാസ് ആരംഭിച്ചത്. 8 സീറ്റോടുകൂടിയ ആദ്യബസിന്റെ് ആദ്യ ഡ്രൈവര്‍ അമ്പലപ്പുഴക്കാരന്‍ അച്യുതന്‍ പിള്ളയായിരുന്നു. 1108 ല്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയുടെ നേതൃത്വത്തില്‍ പൂഞ്ഞാര്‍ പള്ളി മൈതാനിയില്‍ ചേര്ന്നര യോഗം ജന്മിത്വത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു നാഴികക്കല്ലാണ്. 1108 ല്‍ പട്ടം താണുപിള്ള ഭൂമിയില്‍ സ്ഥിരാവകാശം, നികുതി കുറയ്ക്കല്‍ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ശ്രീമൂലം പ്രജാസഭയില്‍ നടത്തിയ ഉജ്ജ്വലമായ പ്രസംഗം ചരിത്രത്തിന്റെ‍ ഭാഗമായി. കേരളപിറവിക്കുശേഷം രൂപം കൊണ്ട ഇ.എം.എസ് മന്ത്രിസഭയുടെ പുരോഗമനോന്മുഖമായ കാര്ഷികകവിദ്യാഭ്യാസ ബില്ലുകള്ക്കെ തിരെ 1957 ല്‍ നടന്ന വിമോചനസമരത്തില്‍ പൂഞ്ഞാറിലെ ജനങ്ങളില്‍ ഒരു വിഭാഗം പങ്കെടുത്തിട്ടുണ്ട്. അന്തര്ദേലശീയ സ്പോര്സ്കെ  രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കേണല്‍ ജി.വി.രാജ, സംസ്കൃതപണ്ഡിതനും കവിയുമായിരുന്ന അവിട്ടം തിരുനാള്‍ രാമവര്മ്മി വലിയരാജ, ഗായത്രീ മന്ത്രങ്ങളുടെ പഠന ഗ്രന്ഥം രചിച്ച ആലക്കോട് തമ്പുരാന്‍ എന്നറിയപ്പെടുന്ന പി.ആര്‍.‍രാമവര്മ്മന വലിയരാജ, എന്നിവര്‍ പൂഞ്ഞാറിന്റെഎ പ്രശസ്തരായ സന്താനങ്ങളില്‍ ചിലര്‍ ആണ്. തലമുറകള്‍ പകര്ന്നു തരുന്ന വായ്മൊഴികള്‍ അവലംബമാക്കിയാല്‍ പൂഞ്ഞാര്‍ രാജവംശസ്ഥാപനത്തിന് മുമ്പുതന്നെ പൂഞ്ഞാര്‍ ശ്രീധര്മ്മനശാസ്താക്ഷേത്രം നിലനിന്നിരുന്നതായി കാണാം. മധുരമീനാക്ഷി ക്ഷേത്രം സ്ഥാപിച്ചതും ശ്രീ ധര്മ്മ്ശാസ്താ ക്ഷേത്രം പൂര്വ്വാ വസ്ഥയില്നിചന്നും സമുദ്ധരിച്ച് ഇപ്പോഴുള്ള എടുപ്പുകളോടും ചമയങ്ങളോടും കൂടി വിപുലീകരിച്ചതും പൂഞ്ഞാര്‍ രാജാക്കന്മാരാണ്. ഉത്സവത്തില്‍ അയ്യപ്പന്റെ് പള്ളിനായാട്ടിനെ അനുസ്മരിക്കുന്ന പള്ളിവേട്ട പനച്ചിപ്പാറയിലെ നായാട്ടുപാറയില്‍ കൊണ്ടാടുന്നു. കഥകളി, ഓട്ടന്‍തുള്ളല്‍, ചാക്യാര്കൂ്ത്ത്, പാഠകം, വേലകളി, പഞ്ചവാദ്യം തുടങ്ങി എല്ലാ അനുഷ്ഠാന ആയോധന പാരമ്പര്യകലകള്ക്കും  ഉത്സവനാളുകളില്‍ പ്രാമുഖ്യം നല്കുഠന്നു. ശീമാന്കുംട്ടി ആശാന്റെട നേതൃത്വത്തില്‍ ഒരു കഥകളി യോഗം നിലനിന്നിരുന്നതും പരക്കാട്ടുകേളന്‍, ഇലമ്പാതോട്ടത്തില്‍ നാരായണന്‍ തുടങ്ങിയ കലാകാരന്മാര്‍ കഥകളിയോഗത്തെ പരിപോഷിപ്പിച്ചതും ശ്രദ്ധേയമാണ്. ഓട്ടന്തുമള്ളല്‍ രംഗത്തെ പ്രഗത്ഭരായ രണ്ട് കലാകാരന്മാരാണ് മണിയന്കുനന്ന് കുട്ടന്‍ കണിയാരും വയലിക്കുന്നേല്‍ കേശവന്‍ പണിക്കനും. ഓണംതുള്ളല്‍, പരിചമുട്ടുകളി, കോലടികളി, തിരുവാതിരക്കളി എന്നീ കലാരൂപങ്ങളും നിലനിന്നിരുന്നു. ഭ്രമരസന്ദേശത്തിന്റെു കര്ത്താനവ് അവിട്ടം തിരുനാള്‍ രാമവര്മ്മര വലിയരാജാ, മുക്തമാല രചിച്ച തുളസീവനം എന്ന തൂലികാനാമത്തിന്റെ് ഉടമ ആര്‍.രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ പൂഞ്ഞാറിന്റെ് സാഹിത്യസന്തതികളാണ്.