ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കാഴ്ച്ചപ്പാടും ദൌത്യവും

🎯 ഗുണമേന്മാ നയവും ലക്ഷ്യവും

👁️ ഗുണമേന്മാ നയം

പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിന്‍റെ സമഗ്രവികസനം ലക്ഷ്യമാക്കിക്കൊണ്ട് കേരള സംസ്ഥാന സര്‍ക്കാരിന്‍റെയും തദ്ദേശസ്വയംഭരണ വകുപ്പിന്‍റേയും ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടേയും പൂര്‍ണ്ണമായ സഹകരണം ആര്‍ജ്ജിച്ചുകൊണ്ട് ഞങ്ങൾ പ്രവർത്തിക്കുന്നു.

പൊതുജനങ്ങള്‍ നിര്‍ദ്ദേശിച്ചതും ഭരണസമിതി അംഗീകരിച്ചതുമായ സാമൂഹ്യക്ഷേമ, ശുചിത്വ, വിദ്യാഭ്യാസ വികസന പ്രവര്‍ത്തനങ്ങളും, സര്‍ക്കാര്‍ പദ്ധതികളും പൗരാവകാശരേഖ പ്രകാരമുള്ള സേവനങ്ങളും ക്രമപ്രകാരം ജനങ്ങളിലേക്ക് എത്തിക്കാനും, മാലിന്യ വിമുക്തമായ ശുചിത്വ പൂഞ്ഞാര്‍ എന്ന ലക്ഷ്യം കൈവരിക്കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

🚀 ഗുണമേന്മാ ലക്ഷ്യം (Mission)

  1. ഹരിതകര്‍മ്മസേനയുടെ യൂസര്‍ ഫീ കളക്ഷന്‍ 100% കൈവരിക്കുക.
  2. സാമ്പത്തിക വര്‍ഷാവസാനത്തിനു മുമ്പ് നികുതി പിരിവ് 100% എന്ന നേട്ടം നിലനിര്‍ത്തുക.
  3. സാമ്പത്തിക വര്‍ഷാവസാനത്തിനു മുമ്പ് വാര്‍ഷിക പദ്ധതികള്‍ പൂര്‍ത്തീകരിച്ച് 100% തുക ചെലവഴിക്കുക.
  4. 100% ഉറവിട മാലിന്യ സംസ്കരണം ഉറപ്പ് വരുത്തുക.
  5. പ്ലാസ്റ്റിക് മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിയ്ക്കുക.