പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

സുബ്രഹ്മണ്യൻ ടി.ജി.

പ്രസിഡൻ്റ്

ഷൈനി ബെന്നി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗോപകുമാർ വി.ജി.

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജോൺസി ജിനോ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സൌമ്യ അരവിന്ദ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സുരേഷ് സാമുവൽ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

റവന്യൂ ജില്ല:കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്:ഈരാറ്റുപേട്ട
താലൂക്ക്:മീനച്ചിൽ
ആകെ ഭൂവിസ്തൃതി:18.22 ചതുരശ്ര കിലോമീറ്റർ
വാർഡുകൾ:14
ജനസംഖ്യ:12649 (പുരുഷന്മാർ: 6219 • സ്ത്രീകൾ: 6430)
ശരാശരി സാക്ഷരത:96 %
പ്രധാന ജലാശയങ്ങൾ:മീനച്ചിലാർ കൈവഴികൾ
നിയമസഭാ മണ്ഡലം:പൂഞ്ഞാർ
പാർലമെൻ്റ്  മണ്ഡലം:പത്തനംതിട്ട
വില്ലേജുകൾ:പൂഞ്ഞാർ, പൂഞ്ഞാർ നടുഭാഗം

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ 1969-ൽ സ്ഥാപിതമായ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്, അദ്ധ്വാനശീലരായ കർഷകരുടെ പരിശ്രമത്താൽ റബ്ബർ കൃഷിയുടെ ഒരു പ്രധാന കേന്ദ്രമായി മാറിയ മലയോര മേഖലയാണ്. കിഴക്ക് പൂഞ്ഞാർ തെക്കേക്കര, പടിഞ്ഞാറ് ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി, തിടനാട് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളാൽ ചുറ്റപ്പെട്ട ഈ ഗ്രാമം മലകളാലും കുന്നുകളാലും സമൃദ്ധമായ പ്രകൃതിഭംഗിയാൽ അനുഗ്രഹീതമാണ്. പാണ്ഡ്യവംശ രാജാവായിരുന്ന മാനവിക്രമൻ മധുരയിൽ നിന്നും വന്ന് സ്ഥാപിച്ച പൂഞ്ഞാർ രാജവംശത്തിന്റെ ചരിത്രവും, അഗസ്ത്യമുനിയുടെ ഐതിഹ്യവും പേറുന്ന ഈ മണ്ണിലാണ് പ്രശസ്തമായ മധുരമീനാക്ഷി ക്ഷേത്രവും എ.ഡി. 1300-ൽ സ്ഥാപിതമായ സെന്റ് ജോസഫ്സ് ചർച്ചും സ്ഥിതി ചെയ്യുന്നത്. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം മതവിഭാഗങ്ങൾ പരസ്പര ഐക്യത്തോടെ കഴിയുന്ന ഈ പ്രദേശം എന്നും മതസൗഹാർദ്ദത്തിന്റെ ഉത്തമ നിദർശനമാണ്. കായികരംഗത്തെ കുലപതി കേണൽ ജി.വി. രാജ, ഭ്രമരസന്ദേശത്തിന്റെ കർത്താവ് അവിട്ടം...

കൂടുതൽ വായിക്കുക