പുരസ്കാരങ്ങളും നേട്ടങ്ങളും
പുരസ്കാരങ്ങളും നേട്ടങ്ങളും
🏆 പഞ്ചായത്തിന് ലഭിച്ച അംഗീകാരങ്ങൾ
മികച്ച ഭരണനിർവ്വഹണം, വികസന പ്രവർത്തനങ്ങൾ, ശുചിത്വം, മാതൃകാപരമായ പദ്ധതികൾ എന്നിവ മുൻനിർത്തി പൂഞ്ഞാർ ഗ്രാമപഞ്ചായത്തിന് വിവിധ തലങ്ങളിൽ ലഭിച്ച പുരസ്കാരങ്ങളും നേട്ടങ്ങളും താഴെ നൽകിയിരിക്കുന്നു.
2007
🎖️ നിര്‍മ്മല്‍ ഗ്രാമപുരസ്കാരം
സമ്പൂർണ്ണ ശുചിത്വം കൈവരിക്കുന്നതിലും, മാലിന്യ നിർമ്മാർണ്ണത്തിലും, കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിലും മാതൃകാപരമായ നേട്ടങ്ങൾ കൈവരിക്കുന്ന ഗ്രാമപഞ്ചായത്തുകൾക്കും മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്കും കേന്ദ്ര ഗവൺമന്‍റ് നൽകുന്ന പ്രശസ്തമായ ദേശീയ പുരസ്കാരമായ നിര്‍മ്മല്‍ ഗ്രാമപുരസ്കാരം 2007 ല്‍ ലഭിച്ചു.
2013-14
🎖️ ആരോഗ്യകേരളം പുരസ്കാരം
പൊതുജനാരോഗ്യ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും (ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ല പഞ്ചായത്തുകൾ, നഗരസഭകൾ) ആരോഗ്യ സ്ഥാപനങ്ങൾക്കും കേരള സർക്കാർ ആരോഗ്യ വകുപ്പ് നൽകുന്ന വാർഷിക അംഗീകാരമായ ആരോഗ്യ കേരളം പുരസ്കാരം 2-ാം സ്ഥാനം ലഭിച്ചു.
2018-19
🌟 ശുചിത്വ മികവ് അവാര്‍ഡ്
മാതൃകാപരമായ മാലിന്യ സംസ്കരണ സംവിധാനങ്ങളും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും മുൻനിർത്തിയുള്ള ശുചിത്വ മികവ് പുരസ്കാരം.
2018
🌟 മലയാള മനോരമ-നബാര്‍ഡ് പുരസ്കാരം
മാതൃകാപരമായ മാലിന്യ സംസ്കരണ സംവിധാനങ്ങളും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും മുൻനിർത്തിയുള്ള പുരസ്കാരം.
2016
🌟 ആദ്യ ഓ.ഡി.എഫ്. പഞ്ചായത്ത്
മാലിന്യ നിര്‍മ്മാര്‍ജനത്തിലും ശുചിത്വത്തിലും മുന്‍പന്തിയിലുള്ള പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് ജില്ലയിലെ ആദ്യ ഓ.ഡി.എഫ്. പഞ്ചായത്ത് എന്ന നേട്ടം കൈവരിച്ചു.