പരാതി പരിഹാരം

📢 പരാതി പരിഹാരം

📍 പഞ്ചായത്ത് തലം
💻 കെ-സ്മാർട്ട് പോർട്ടൽ
തദ്ദേശ വകുപ്പിന്‍റെ ഓൺലൈൻ ഏകജാലക സംവിധാനം. പഞ്ചായത്ത് ഓഫീസിൽ നേരിട്ട് പോകാതെ തന്നെ പരാതികൾ ഓൺലൈനായി സമർപ്പിക്കാനും അതിന്‍റെ തത്സമയ പുരോഗതി അറിയാനും സാധിക്കും.
ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കുന്നതിന്:

വെബ്സൈറ്റ് സന്ദർശിക്കുക

🏢 ജില്ലാ തലം
🏛️ ജില്ലാ കളക്ടറേറ്റ്, കോട്ടയം
ജില്ലാതലത്തിലുള്ള പൊതുജന പരാതികൾ, റവന്യൂ സംബന്ധമായ വിഷയങ്ങൾ എന്നിവയ്ക്കായി കളക്ടറുടെ പരാതി പരിഹാര സെല്ലിൽ ബന്ധപ്പെടാം.
📍 പൊതുജന പരാതി പരിഹാര വിഭാഗം, ജില്ലാ കളക്ടറേറ്റ്, കോട്ടയം – 686002
📞 0481 2562201
📧 collectoratektm.ker@nic.in
ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കുന്നതിന്:

വെബ്സൈറ്റ് സന്ദർശിക്കുക

💼 ജോയിന്‍റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം, എഞ്ചിനീയറിംഗ് വിഭാഗം പരാതികൾ എന്നിവ സംബന്ധിച്ച് ജില്ലാതലത്തിൽ മേൽനോട്ടം വഹിക്കുന്നു.
📍 ജോയിന്‍റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, കോട്ടയം - 686002
📞 0481-2560282
📧 jdlsgdktm@gmail.com
🏛️ സംസ്ഥാന തലം
🌐 മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടൽ
സംസ്ഥാന തലത്തിലുള്ള പരാതികൾ നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് സമർപ്പിക്കാനുള്ള സംവിധാനം.

CMO പോർട്ടൽ സന്ദർശിക്കുക

🔍 വിജിലൻസ് വിഭാഗം
പഞ്ചായത്ത് ഓഫീസുകളിൽ നടക്കാൻ സാധ്യതയുള്ള കൈക്കൂലി, സാമ്പത്തിക ക്രമക്കേടുകൾ എന്നിവയ്ക്കെതിരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നേരിട്ട് പരാതി നൽകാം.
⚖️ തദ്ദേശ ഓംബുഡ്സ്മാൻ
തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ക്രമക്കേടുകൾ, അഴിമതി എന്നിവയെ കുറിച്ചുള്ള പരാതികൾ അന്വേഷിക്കുന്നു. ഓംബുഡ്സ്മാൻ സെക്രട്ടറി മുമ്പാകെ പരാതി നൽകാം.
വിലാസം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്സ്മാന്‍, സാഫല്യം കോംപ്ലക്സ് (4 ാം നില),ട്രിഡാ ബില്‍ഡിംഗ്, യൂണിവേഴ്സിറ്റി. പി. ഒ., തിരുവനന്തപുരം.

ഓംബുഡ്സ്മാൻ പരാതി മാതൃക

🏢 തദ്ദേശ ട്രൈബ്യൂണൽ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾക്കെതിരെയുള്ള അപ്പീൽ, റിവിഷൻ എന്നിവ പരിഗണിക്കുന്നു. ഉത്തരവ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകണം.
വിലാസം: സെക്രട്ടറി,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ട്രൈബ്യൂണല്‍, ന്യൂ കോർട്ട് കോംപ്ലക്സ്, വഞ്ചിയൂർ, തിരുവനന്തപുരം.

ട്രൈബ്യൂണൽ അപ്പീൽ മാതൃക