പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
അര്‍ഹതാ മാനദണ്ഡങ്ങള്‍

സാമൂഹ്യ സുരക്ഷാ പെൻഷനുകൾ - അര്‍ഹതാ മാനദണ്ഡങ്ങള്‍

പെൻഷൻ പദ്ധതികളും അർഹതകളും

കേരള സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന വിവിധ പെൻഷൻ പദ്ധതികൾക്ക് അപേക്ഷിക്കുന്നതിനുള്ള പ്രധാന അർഹതാ മാനദണ്ഡങ്ങൾ താഴെ നൽകിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾ കാണാൻ ഓരോ വിഭാഗത്തിലും ക്ലിക്ക് ചെയ്യുക.

ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍
  • അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
  • അപേക്ഷക(ന്‍) അഗതിയായിരിക്കണം.
  • അപേക്ഷകന്‍ സര്‍വ്വീസ് പെന്‍ഷണര്‍/ കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത്. (4000 രൂപ വരെ എക്സ്ഗ്രേഷിയ /എന്‍.പി.എസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഈ നിബന്ധന ബാധകം അല്ല.)
  • അപേക്ഷക(ന്‍) മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല.
  • അപേക്ഷകന്‍ ആദായനികുതി നല്‍കുന്ന വ്യക്തിയാകരുത്.
  • മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല (വികലാംഗരാണെങ്കില്‍ ബാധകമല്ല), ഇ പി എഫ് ഉള്‍പ്പടെ പരമാവധി രണ്ടു പെന്‍ഷനു മാത്രമേ അര്‍ഹത ഉള്ളു.
  • അപേക്ഷകന്‍റെ പേരിലോ കുടുംബത്തിന്‍റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ വസ്തു ഉണ്ടാകരുത് (പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഇത് ബാധകമല്ല).
  • അപേക്ഷക(ന്‍) യാചകനാകാന്‍ പാടില്ല.
  • 1000 സി സി യിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ സ്വന്തമായി / കുടുംബത്തില്‍ ഉള്ള വ്യക്തി ആകരുത്.
  • അപേക്ഷക(ന്‍) അഗതിമന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല.
  • അപേക്ഷകന്‍ കേന്ദ്ര സര്‍ക്കാര്‍ / മറ്റു സംസ്ഥാന സര്‍ക്കാര്‍ എന്നിവിടങ്ങളില്‍ നിന്നും ശമ്പളം / പെന്‍ഷന്‍ /കുടുംബ പെന്‍ഷന്‍ ലഭിക്കുന്ന വ്യക്തി ആകരുത്.
  • അപേക്ഷക(ന്‍) 60 വയസോ അതിനു മുകളിലോ ആയിരിക്കണം.
  • അപേക്ഷകന്‍ സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്.
  • അപേക്ഷക(ന്‍) 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉള്ളതും ആധുനിക രീതിയില്‍ ഫ്ലോറിംഗ് നടത്തിയതുമായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉള്ളവരോ / താമസിക്കുന്നവരോ ആകരുത്.
ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍
  • അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
  • അപേക്ഷക വിധവ / 7 വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാന്‍ ഇല്ലാത്തതോ / ഭര്‍ത്താവു ഉപേക്ഷിച്ചു 7 വര്‍ഷം കഴിഞ്ഞതും പുനര്‍ വിവാഹിതര്‍ അല്ലാത്തവരും ആയ 50 വയസ്സ് പൂര്‍ത്തി ആയ സ്ത്രീകള്‍ക്ക് ആയിരിക്കണം.
  • അപേക്ഷകന്‍ സര്‍വ്വീസ് പെന്‍ഷണര്‍/ കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത്.
  • അപേക്ഷക പുനര്‍വിവാഹിത ആയിരിക്കരുത്.
  • അപേക്ഷകന്‍ ആദായനികുതി നല്‍കുന്ന വ്യക്തിയാകരുത്.
  • മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല (വികലാംഗരാണെങ്കില്‍ ബാധകമല്ല).
  • അപേക്ഷകന്‍റെ പേരിലോ കുടുംബത്തിന്‍റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ വസ്തു ഉണ്ടാകരുത്.
  • തുടര്‍ച്ചയായി രണ്ടു വര്‍ഷം എങ്കിലും കേരളത്തില്‍ സ്ഥിരതാമസമായിരിക്കണം.
  • 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ ഉള്ളവരാകരുത്.
ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം
  • അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
  • അപേക്ഷകന്‍ അഗതിയായിരിക്കണം.
  • അപേക്ഷകന്‍ സര്‍വ്വീസ് പെന്‍ഷണര്‍/ കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത്.
  • മറ്റേതെങ്കിലും സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും അപേക്ഷിക്കാം (പരമാവധി രണ്ടു പെന്‍ഷന്‍ മാത്രം).
  • അപേക്ഷകന്‍ ആദായനികുതി നല്‍കുന്ന വ്യക്തിയാകരുത്.
  • രണ്ടേക്കറില്‍ കൂടുതല്‍ വസ്തു ഉണ്ടാകരുത്.
  • അപേക്ഷക(ന്‍) അവശത തെളിയിക്കുന്ന മെഡിക്കല്‍ സർട്ടിഫിക്കറ്റ് / സാമൂഹ്യ സുരക്ഷാ മിഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാർഡ് ഹാജരാക്കണം.
  • 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ ഉള്ളവരാകരുത്.
50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍
  • അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
  • അപേക്ഷകയുടെ വയസ് 50 വയസ്സ് പൂര്‍ത്തി ആയിരിക്കണം.
  • അപേക്ഷക അവിവാഹിതയായിരിക്കണം.
  • അപേക്ഷകന്‍ സര്‍വ്വീസ് പെന്‍ഷണര്‍/ കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത്.
  • അപേക്ഷകന്‍ ആദായനികുതി നല്‍കുന്ന വ്യക്തിയാകരുത്.
  • രണ്ടേക്കറില്‍ കൂടുതല്‍ ഭൂമിയോ, 1000 സി.സി മുകളിൽ എൻജിൻ കപ്പാസിറ്റിയുള്ള വാഹനങ്ങളോ ഉണ്ടാകരുത്.
  • കേരള സംസ്ഥാനത്തില്‍ സ്ഥിര താമസക്കാരിയായിരിക്കണം.
  • 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ ഉള്ളവരാകരുത്.
കർഷക തൊഴിലാളി പെൻഷൻ
  • അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
  • 60 വയസോ അതിനു മുകളിലോ ആയിരിക്കണം.
  • അപേക്ഷകന്‍ സര്‍വ്വീസ് പെന്‍ഷണര്‍ ആകരുത്.
  • അപേക്ഷക(ന്‍) 10 വര്‍ഷമായി കേരളത്തിലെ സ്ഥിരതാമസക്കാരനായിരിക്കണം.
  • അപേക്ഷകന്‍ ആദായനികുതി നല്‍കുന്ന വ്യക്തിയാകരുത്.
  • ഭൂവുടമയുടെ കീഴില്‍ 10 വര്‍ഷമോ അതില്‍ കൂടുതലോ കര്‍ഷകത്തൊഴിലാളിയായി ജോലി ചെയ്തിരിക്കണം.
  • അപേക്ഷകന്‍റെ പേരിലോ കുടുംബത്തിന്‍റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ വസ്തു ഉണ്ടാകരുത്.
  • അപേക്ഷക(ന്‍) കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിരിക്കണം.
  • തോട്ടം തൊഴിലാളികൾ ഇതിൽ അർഹരല്ല.
  • 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ ഉള്ളവരാകരുത്.