വാര്‍ത്തകളും വിവരങ്ങളും
വാര്‍ത്തകളും വിവരങ്ങളും
പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഔദ്യോഗിക അറിയിപ്പുകൾ
പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പരിധിയിലെ ജനങ്ങൾക്കായി ലഭ്യമാക്കുന്ന പ്രധാന വാർത്തകൾ, പൊതുഅറിയിപ്പുകൾ, കാമ്പെയ്നുകൾ എന്നിവ താഴെ നൽകുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ ഓരോ വിഭാഗത്തിലും ക്ലിക്ക് ചെയ്യുക.
പുതുക്കിയ കെട്ടിട നമ്പര്‍ പ്രസിദ്ധീകരിച്ചു
2025 ഡീലിമിറ്റേഷന്‍ പ്രകാരമുള്ള പുതുക്കിയ കെട്ടിട നമ്പര്‍ പ്രസിദ്ധീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് എല്ലാ കെട്ടിട ഉടമകളും താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്:
- നിങ്ങളുടെ കെട്ടിടത്തിന് 2025 ലെ പുതിയ കെട്ടിട നമ്പര്‍ ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കുക.
- വാര്‍ഡ് പുനര്‍നിര്‍ണ്ണയത്തിന് ശേഷമുള്ള വാര്‍ഡിലാണോ കെട്ടിടം ഉള്‍പ്പെട്ടിരിക്കുന്നത് എന്ന് ഉറപ്പുവരുത്തുക.
- എന്തെങ്കിലും തെറ്റുകളോ വ്യത്യാസങ്ങളോ കണ്ടെത്തിയാല്‍ പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.
പുതിയ കെട്ടിട നമ്പര്‍ അറിയുന്നതിന്:
കേരളോത്സവം 2026
- പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് 2026 വര്‍ഷത്തെ കേരളോത്സവം ഒക്ടോബര്‍ 31, നവംബര്‍ 7, 8 തീയതികളില്‍ നടത്തുന്നു.
- യുവതീ യുവാക്കളുടെ കലാ-കായിക വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഈ മേളയിലേക്ക് മത്സരാർത്ഥികൾക്ക് സ്വാഗതം.
രജിസ്ട്രേഷനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:
നിർമ്മലം - പുതുയുഗ ശുചിത്വ കേരളം ക്യാമ്പെയ്ന്‍
പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ പൊതുസമൂഹത്തിന്‍റെ പങ്കാളിത്തത്തോടെ കമ്മ്യൂണിറ്റി സാനിറ്റേഷനും പൊതു മാലിന്യ മാനേജ്‌മെന്‍റും ലക്ഷ്യമിട്ടുള്ള പ്രത്യേക കാമ്പെയ്ൻ പുരോഗമിക്കുന്നു.
വീടുകളിലും പൊതുസ്ഥലങ്ങളിലും ഹരിതചട്ടം പാലിക്കുന്നതിന്‍റെ ഭാഗമായി ജൈവ-അജൈവ മാലിന്യങ്ങൾ കൃത്യമായി തരംതിരിച്ച് നൽകാൻ പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നു.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ഹരിത കർമ്മ സേനയുടെ സേവനങ്ങൾക്കും പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.