തൂഫാൻ ഗ്രാമസഭ
തൂഫാൻ ഗ്രാമസഭയും ജനജാഗ്രതയും
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിന്റെ വിജയം താഴെത്തട്ടിൽ തുടർച്ചയായി നടപ്പാക്കുന്ന ശക്തമായ ജനകീയ ഇടപെടലുകളെ ആശ്രയിച്ചിരിക്കുന്നു. ജനപ്രതിനിധികൾ, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ-വിദ്യാഭ്യാസ പ്രവർത്തകർ, കുടുംബശ്രീ പ്രതിനിധികൾ, യുവജന-വിദ്യാർത്ഥി പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെ വാർഡുതല ജനജാഗ്രതാ സമിതികൾ കാര്യക്ഷമമാക്കും.
ഈ സമിതികൾ പ്രദേശത്തെ ലഹരി സംബന്ധമായ പ്രശ്നങ്ങൾ തിരിച്ചറിയുകയും, ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുകയും, ആവശ്യമായ സാഹചര്യങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളിലേക്കും സംവിധാനങ്ങളിലേക്കും വ്യക്തികളെ/കുടുംബങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യും.
സ്പെഷ്യൽ തൂഫാൻ ഗ്രാമസഭകൾ
എല്ലാ വാർഡുകളിലും പ്രത്യേക ഗ്രാമസഭകൾ വിളിച്ച് ലഹരി ഭീഷണികളും പ്രാദേശിക പ്രശ്നങ്ങളും ചർച്ച ചെയ്യും.
കുടുംബശ്രീ - അയൽക്കൂട്ട ശൃംഖല
കുടുംബശ്രീ, ഹരിതകർമ്മ സേന എന്നിവരുടെ സഹായത്തോടെ ലഹരി വ്യാപന കേന്ദ്രങ്ങളും ശ്രദ്ധ ആവശ്യമുള്ള കുടുംബങ്ങളെയും കണ്ടെത്തും.
സുരക്ഷിതമായ വിവരശേഖരണം
ലഹരി വിൽപ്പനയും ഉപയോഗവും സംബന്ധിച്ച വിവരങ്ങൾ സുരക്ഷിതമായി അറിയിക്കാൻ ടോൾ ഫ്രീ നമ്പറുകൾ, വാട്ട്സ്ആപ്പ് ഹെൽപ്പ് ലൈനുകൾ, QR കോഡുകൾ എന്നിവ വ്യാപകമാക്കും.