പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
ബോധവൽക്കരണ പ്രവർത്തനങ്ങള്‍

ബോധവൽക്കരണ പ്രവർത്തനങ്ങളും കലണ്ടറും

📅 ഉദ്ഘാടനവും പ്രധാന കർമ്മപരിപാടികളും

'ഓപ്പറേഷൻ തൂഫാൻ 2.0' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 28.09.2026-ന് മലപ്പുറം ജില്ലയിലെ എ.ആർ. നഗർ ഗ്രാമപഞ്ചായത്തിൽ വെച്ച് രാവിലെ 11.00 മണിക്ക് ബഹു. കേരള മുഖ്യമന്ത്രി നിർവ്വഹിച്ചു. ചടങ്ങിൽ മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഉദ്ഘാടന ദിനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ നിർവഹിച്ച പ്രധാന കർമ്മപരിപാടികൾ:

  • പതാക ഉയർത്തൽ: സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അധ്യക്ഷന്മാർ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഒരേസമയം "തൂഫാൻ പതാക" ഉയർത്തി.

  • ഫ്ലാഗ് ഉയർത്തൽ ചടങ്ങിന് ശേഷം തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, 'തൂഫാൻ വാരിയർ' ബാഡ്ജ് വിതരണം എന്നിവ നടന്നു.

  • സബ് ഇൻസ്പെക്ടർ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.

🗓️ 12 മാസത്തെ തുടർച്ചയായ പ്രവർത്തന കലണ്ടർ

മാസം 1 - 3

സ്പെഷ്യൽ ഗ്രാമസഭകൾ, ക്യാമ്പസ് ബോധവൽക്കരണം, പ്രാദേശിക ഹോട്ട്സ്പോട്ടുകൾ കണ്ടെത്തൽ.

മാസം 4 - 6

രക്ഷിതാക്കൾക്ക് കൗൺസിലിംഗ് ക്യാമ്പുകൾ, യുവജനങ്ങൾക്കായി ലഹരിവിരുദ്ധ കായികമേളകളും കലാമത്സരങ്ങളും.

മാസം 7 - 9

രഹസ്യവിവര കൈമാറ്റ സംവിധാനങ്ങളുടെ പ്രചാരണം, മെഡിക്കൽ/ഡി-അഡിക്ഷൻ ക്യാമ്പുകൾ, തൊഴിലിടങ്ങളിലെ ബോധവൽക്കരണം.

മാസം 10 - 12

കുടുംബശ്രീ ഗൃഹസന്ദർശനങ്ങൾ, മെന്‍റിംഗ് ശിൽപശാലകൾ, മികച്ച വാർഡുകൾക്കും സ്ഥാപനങ്ങൾക്കും സംസ്ഥാനതല അംഗീകാരം.