പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
നിയമവ്യവസ്ഥകൾ

നിയമവ്യവസ്ഥകൾ

♻️

ഉൽഭവസ്ഥാനത്തെ തരംതിരിക്കൽ

വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യങ്ങൾ ഉൽഭവസ്ഥാനത്തുതന്നെ ജൈവ, അജൈവ, ഹാനികരമായവയായി തരംതിരിച്ചു സൂക്ഷിക്കുന്നത് നിയമപരമായി നിർബന്ധമാണ്.

  • അജൈവ മാലിന്യങ്ങൾ ഹരിതകർമ്മ സേനയ്ക്ക് കൈമാറുക

  • വൃത്തിയാക്കി ഉണക്കിയ പ്ലാസ്റ്റിക് കവറുകളും ഗ്ലാസുകളും നൽകുവാൻ ബാധ്യതയുണ്ട്

  • ജൈവമാലിന്യങ്ങൾ സോഴ്‌സ് കമ്പോസ്റ്റിംഗ്/ബയോഗ്യാസ് വഴി സംസ്കരിക്കുക

💳

യൂസർ ഫീ ചട്ടങ്ങൾ

തദ്ദേശ സ്വയംഭരണ ബൈലോ അനുസരിച്ച് മാസംതോറും ഹരിതകർമ്മ സേനാംഗങ്ങൾക്ക് നിർബന്ധമായും നൽകേണ്ട യൂസർ ഫീ സംബന്ധിച്ച ചട്ടങ്ങൾ.

  • സർക്കാർ നിർദ്ദേശിച്ച പ്രതിമാസ യൂസർ ഫീ അടയ്ക്കൽ നിർബന്ധം

  • പഞ്ചായത്ത് സർട്ടിഫിക്കറ്റുകൾക്ക് യൂസർ ഫീ രസീത് നിർബന്ധമാണ്

  • സ്ഥാപനങ്ങൾക്കും വീടുകൾക്കും കൃത്യമായ രസീത് നൽകുന്നതാണ്

🚫

പ്ലാസ്റ്റിക് ഉൽപ്പന്ന നിരോധനം

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം, വിപണനം, ഉപയോഗം എന്നിവ പൂർണ്ണമായും നിരോധിച്ചുകൊണ്ടുള്ള നിയമങ്ങൾ.

  • ക്യാരി ബാഗുകൾ, സ്ട്രോ, പ്ലാസ്റ്റിക് പ്ലേറ്റുകൾ എന്നിവയ്ക്ക് വിലക്ക്

  • വ്യാപാര സ്ഥാപനങ്ങളിൽ നിരന്തരമായ സ്ക്വാഡ് പരിശോധനകൾ

  • നിയമലംഘനം കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കലും സാമ്പത്തിക പിഴയും

⚖️

പിഴശിക്ഷകളും നിയമനടപടികളും

കേരള പഞ്ചായത്ത് രാജ് / മുനിസിപ്പാലിറ്റി ആക്ടുകൾ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയിൽ മാലിന്യ സംസ്കരണ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ചുമത്തുന്ന കുറ്റകൃത്യങ്ങളും പിഴകളും:

വകുപ്പ് (പഞ്ചായത്ത് / മുനിസിപ്പാലിറ്റി)

കുറ്റകൃത്യത്തിന്റെ വിശദാംശം

നടപടി ക്രമം

പിഴ / ശിക്ഷ

ചുമത്തുന്ന അധികാരി

പിഴ ഒടുക്കിയില്ലെങ്കിൽ
219എൻ / 340പൊതു/സ്വകാര്യ സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത്സ്പോട്ട് ഫൈൻ5,000 രൂപ വരെസെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻപ്രോസിക്യൂഷൻ
219എ / 335കടകളും വാണിജ്യ സ്ഥാപനങ്ങളും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത്സ്പോട്ട് ഫൈൻ / കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ5,000 രൂപ വരെസെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻപ്രോസിക്യൂഷൻ
219എസി / 326സിമാലിന്യം വേർതിരിച്ച് കൈമാറാതിരിക്കുന്നത്കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ1,000 മുതൽ 10,000 രൂപ വരെസെക്രട്ടറിറവന്യൂ റിക്കവറി
219എഡി / 326ഡിയൂസർ ഫീസ് നൽകുന്നതിൽ വീഴ്ച വരുത്തുന്നത്വ്യക്തിയെ കേട്ട് പിഴ ചുമത്തൽ; സേവനങ്ങൾ നിഷേധിക്കാവുന്നതാണ്പ്രതിമാസം യൂസർ ഫീസിന്റെ 50%സെക്രട്ടറിറവന്യൂ റിക്കവറി
219ബി / 327ഖരമാലിന്യങ്ങൾ സംഭരിക്കുന്നതിലും നിക്ഷേപിക്കുന്നതിലും വീഴ്ചകുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ1,000 മുതൽ 10,000 രൂപ വരെസെക്രട്ടറിറവന്യൂ റിക്കവറി
219കെ / 337ഉപയോഗിച്ച വെള്ളം പൊതു സ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കുന്നത്മലിനജലം ഒഴുക്കുന്ന പൈപ്പ്/മാർഗ്ഗം അടയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുക5,000 മുതൽ 50,000 രൂപ വരെസെക്രട്ടറിറവന്യൂ റിക്കവറി
219എച്ച് / 334താമസസ്ഥലമല്ലാത്ത പരിസരങ്ങളിൽ മാലിന്യങ്ങൾ നീക്കം ചെയ്യാതിരിക്കുന്നത്പ്രോസിക്യൂഷൻ10,000 രൂപ വരെഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്-
219എ / 334എബൾക്ക് വേസ്റ്റ് ജനറേറ്റർമാർ (BWG) ഉറവിടത്തിൽ മാലിന്യം കൈകാര്യം ചെയ്യാതിരിക്കുന്നത്പ്രോസിക്യൂഷൻ; ലൈസൻസ്, ബിൽഡിംഗ് നമ്പർ, പെർമിറ്റ് റദ്ദാക്കൽ6 മാസം മുതൽ 1 വർഷം വരെ തടവ് അല്ലെങ്കിൽ പിഴഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്-